എടയാർ (കണ്ണൂർ): പരാതിയും നിവേദനവും കൊടുത്തു മടുത്തിട്ടും,
പഞ്ചയത്തിലും താലൂക്കിലും ജില്ലയിലും ഉള്ള അദാലത്തുകളിലെല്ലാം ബോധിപ്പിച്ചിട്ടും, പിണറായി നടത്തിയ നവകേരള സദസ്സിൽ സങ്കടമുണർത്തിച്ചിട്ടും സ്വാതന്ത്ര്യ ദിനത്തിൽ നിരാഹാര സമരം നടത്തിയിട്ടും, തിരുവോണദിനത്തിൽ കഞ്ഞി വച്ച് പ്രതിഷേധ സമരം നടത്തിയിട്ടും മുറിക്കാത്ത ആറ് മരങ്ങൾ സിപിഎം ൻ്റെ സമരം കഴിഞ്ഞതേ മുറിക്കാൻ തയാറായി റേഞ്ചറും വനം വകുപ്പും. കോളയാട് പഞ്ചായത്തിലെ കൊമ്മേരിയിൽ വീടുകൾക്ക് ഭീഷണിയായി വനാതിർത്തിയിൽ നിൽക്കുന്ന 6 മരങ്ങൾ മുറിച്ചുമാറ്റുവാനും 11 മരങ്ങളുടെ ശിഖിരങ്ങൾ മുറിക്കുവാനും നടപടി ഉണ്ടാകണം എന്നായിരുന്നു രണ്ട് കൊല്ലമായി ആവശ്യപ്പെട്ടു വരുന്നത്. മുറിച്ചു മാറ്റാൻ കലക്ടർ നിർദ്ദേശിച്ചിട്ടും വനം വകുപ്പ് അനങ്ങില്ല എന്ന നിലപാടിലായിരുന്നു. എത്ര പരാതികൾ കൊടുത്തിട്ടും ഇതുവരെയായി മരങ്ങൾ മുറിച്ചുമാറ്റുവാനുള്ള നടപടി സ്വീകരിക്കാത്തതിൽ പ്രധിഷേധിച്ചാണ്
വനം വകുപ്പിൻ്റെ കൊട്ടിയൂർ റെയിഞ്ച് ഓഫീസിനു മുൻപിൽ സമരങ്ങൾ നടത്തിയത്. കഞ്ഞിവെച്ചുളള സമരം നടത്തിയത്.
സിപിഎം ആണ് കോളയാട് പഞ്ചായത്ത് ഭരിക്കുന്നത്, ബ്ലോക്ക് പഞ്ചായത്തും ജില്ലാ പഞ്ചായത്തും സംസ്ഥാനവും ഭരിക്കുന്നത് സി പി എം ആയിരുന്നിട്ടും പാർട്ടിക്കാർ ജീവിക്കുന്ന കൊമ്മേരി വാർഡിൽ ജനങ്ങൾ വലഞ്ഞു. എം എൽഎ സാക്ഷാൽ കെ.കെ.ശൈലജയുമാണ്. എന്നിട്ടും വെറും ആറ് മരങ്ങൾ വെട്ടിമാറ്റാൻ പോലും സാധിച്ചില്ല. സിപിഎം പ്രവർത്തകർ പാർട്ടിയുടെ അനുമതി കൂടാതെ സമരങ്ങൾ നടത്തേണ്ടി വന്നത് പാർട്ടി നേതൃത്വത്തിന് എതിരെ വിമർശനത്തിന് ഇടയാക്കി. ഇതേ തുടർന്ന് പാർട്ടി തിരക്കിട്ട് സമരം സംഘടിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച നടത്തിയ സമരം
സിപിഎം പേരാവൂർ ഏരിയ സെക്രട്ടറി അഡ്വ.എം.രാജൻ ഉദ്ഘാടനം ചെയ്തു. കെ.പി.സുരേഷ് കുമാർ അധ്യക്ഷനായിരുന്നു. സമരത്തിന് ശേഷം നേതാക്കൾ റേഞ്ചറെ കണ്ടതേ മരംമുറിച്ചോളാമെന്ന ഉറപ്പു നൽകാൻ വനം വകുപ്പ് തയാറായി. സെപ്റ്റംബർ 30 നകം മുറിക്കുമെന്നാണുപ്പ് പറഞ്ഞിട്ടുള്ളത്.
എന്തായാലും മുഖ്യമന്ത്രി ഇടപെട്ടിട്ടും കലക്ടർ പറഞ്ഞിട്ടും നടക്കാത്ത മരംമുറിക്കൽ പാർട്ടി നേതാക്കൾ പറത്താലെങ്കിലും മുറിക്കുമോ എന്ന് അറിയാൻ കാത്തിരിപ്പാണ് കോളയാടിലെ നാട്ടുകാർ.
The ranger agreed to cut those 6 trees and plant rice. CPM proved the strength of the party in front of the ranks